പയ്യന്നൂര്‍: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് പഠന സമയത്ത് സ്കൂളിന് മുന്നിലൂടെ ടിപ്പര്‍ ഓടിച്ച രണ്ട് പേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാടായി എരിപുരം സ്കൂളിന് മുന്നിലൂടെ കെഎല്‍ 59 ജെ 75 54 നമ്പര്‍ ടിപ്പര്‍ലോറി ഓടിച്ച ഡ്രൈവര്‍ ആലക്കോട് വരമ്പന്‍ പാലക്കല്‍ ഹൗസില്‍ കെ.ലിബീഷ് (46), കെഎല്‍ 60 പി 5234 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ കടന്നപ്പള്ളി ഓലിക്കല്‍ ഹൗസില്‍ റോബിന്‍ ജോണ്‍സണ്‍ (28) എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
സ്കൂളിന് മുന്നിലൂടെ ഓടിച്ച രണ്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്