പാണത്തൂര്‍: അസുഖം മൂലം ചികിത്സയിലായിരുന്ന പാണത്തൂര്‍ പട്ടുവത്തെ ഡ്രൈവര്‍ എന്‍.ടി.ബിജു(48) മരിച്ചു. പാണത്തൂര്‍ കെപിപി ബനാന എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഒരാഴ്ചക്കാലമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലച്ചോറില്‍ ബബിള്‍സ് വരുന്ന പ്രത്യേക തരം അസുഖമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ. ഭാര്യ: നീന, മക്കള്‍: അലന്‍, ആശിഷ്, അമയ. സഹോദരങ്ങള്‍: വില്‍സണ്‍, ബിന്‍സി, ബെന്നി.
അസുഖം ബാധിച്ച് ഡ്രൈവര്‍ മരിച്ചു