കാസര്‍കോട്: പൊതുറോഡില്‍ വീട്ടിലെ ഭക്ഷണം മാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ ക്വാട്ടേഴ്സ് ഉടമയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നെല്ലിക്കട്ട ബദര്‍ മന്‍സിലില്‍ ബി,താജുദ്ദീനെയാണ് (55) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാള്‍ നീര്‍ച്ചാല്‍ റോഡില്‍ മാലിന്യങ്ങള്‍ തള്ളിയത്. ഇതുകണ്ട് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വന്ന് പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ക്വാര്‍ട്ടേഴ്സിലെ ആളുകള്‍ ഉപയോഗിച്ച മാലിന്യങ്ങളാണ് റോഡില്‍ തള്ളിയത് എന്ന് കണ്ടെത്തിയത്. പരിസ്ഥിതി മലിനമാക്കിയതിനും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിനും താജുദ്ദിനെ ബദിയഡുക്ക എസ് ഐ സി.എം.തോമസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
റോഡില്‍ മാലിന്യങ്ങള്‍ തള്ളിയ ക്വാര്‍ട്ടേഴ്സ് ഉടമയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു