രാജപുരത്ത് പോലീസ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

രാജപുരം: വാഹന പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് വരികയായിരുന്ന പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടു. രാജപുരം സ്റ്റേഷനിലെ വാഹനമാണ് ഇന്നലെ രാത്രി 9 മണിയോടെ മുണ്ടോട്ടു സെന്‍റ് പയസ് കോളേജിന് മുന്‍വശം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ചു തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ സിഐ പി പ്രദീപ്കുമാര്‍, എ എസ് ഐ മോന്‍സി എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒടുവില്‍ മണ്ണ് മാന്തി യന്ത്രം കൊണ്ടു വന്ന് വാഹനം പൊക്കിയെടുത്തു. വാഹനം സ്റ്റേഷനില്‍ എത്തിച്ചു.