നീലേശ്വരം: അമിതവേഗതയില്‍ വന്ന് സൈക്കിളിലിടിച്ച് യാത്രക്കാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാറിനെ പോലീസ് തന്ത്രപൂര്‍വ്വം പിടികൂടി. അച്ചാംതുരുത്തി തുരുത്തി ഹൗസില്‍ എം.അപ്പുവിന്റെ മകന്‍ കെ.രാജുവിന് (57) ഗുരുതരമായി പരിക്കേല്‍പ്പിച്ച അപകടത്തിനിടയാക്കിയ പിലിക്കോട് കണ്ണങ്കൈ സ്വദേശിയുടെ കാറാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15 ഓടെ നീലേശ്വരത്തുനിന്നും സുഹൃത്തിന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് അച്ചാംതുരുത്തിയിലേക്ക് പോകുമ്പോള്‍ കോട്ടപ്പുറം സൂപ്പര്‍മാര്‍ക്കറ്റിന് സമീപം വെച്ചാണ് രാജു സഞ്ചരിച്ച സൈക്കിളിന്റെ പിന്നില്‍ കാറിടിച്ചത്
ഇടിയുടെ ആഘാതത്തില്‍ രാജുവിന്റെ വലതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. രാജു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന പോലീസ് സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.