നീലേശ്വരം : പുതുക്കൈയില്‍ വീട്ടമ്മയ്ക്കും വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു.ഒരാള്‍ക്ക് ഗുരുതര പരിക്ക്. പുതുക്കൈ സ്വദേശിനി ശ്രീലേഖ(55), സഹോദരി പുത്രന്‍ ദേവാനന്ദ്(15) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും നീലേശ്വത്തെ തേജസ്വനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ശ്രീലേഖയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. ശ്രീലേഖ ജോലിക്കും ദേവാനന്ദ് കേന്ദ്രീയ വിദ്യാലയത്തിലേക്കും പോകുന്നതിനായി സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്.
വീട്ടമ്മയ്ക്കും വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം