പെണ്‍കുട്ടിയെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയത് അതിസമര്‍ത്ഥമായി

കാഞ്ഞങ്ങാട്: പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ ഘാതകനെന്ന് കരുതുന്ന കെട്ടിടനിര്‍മ്മാണ കരാറുകാരന്‍ പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസിനെ കര്‍ണ്ണാടക അയ്യങ്കേരിയില്‍ നിന്നും വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് പിടികൂടിയത് വളരെ സമര്‍ത്ഥമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണത്തൂര്‍ പുഴയില്‍ നിന്നും ലഭിച്ച അസ്ഥി ദളിത് പെണ്‍കുട്ടിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ബിജുപൗലോസിനെ ക്രൈംബ്രാഞ്ച് അയ്യങ്കേരിയില്‍ നിന്നും പിടികൂടിയത്. പോലീസിനെ കണ്ടാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണ സംഘം. കെട്ടിട നിര്‍മ്മാതാക്കള്‍ എന്ന ഭാവേന അയ്യങ്കേരിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു കടക്കാരനെ സമീപിച്ച് കെട്ടിടങ്ങള്‍ കരാറായി പണിതു നല്‍കുന്നവര്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. രണ്ടു പേര്‍ ഉണ്ടെന്നായിരുന്നു മറുപടി. പേരു ചോദിച്ചപ്പോള്‍ ബിജു പൗലോസിന്‍റെയും മറ്റൊരാളുടെയും പേരു പറഞ്ഞു. ബിജുവിനെ കിട്ടിയാല്‍ നല്ലതെന്ന് സംഘം മറുപടി നല്‍കി. തുടര്‍ന്ന് കടക്കാരന്‍ ബിജുവിനെ ഫോണില്‍ വിളിച്ചു. വലിയ കെട്ടിടം നിര്‍മ്മിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഒന്ന് കടയിലേക്ക് വരാമോയെന്നും ചോദിച്ചു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. എന്തോ പന്തികേട് തോന്നിയ ബിജു പൗലോസ് രണ്ടു പണിക്കാരെ കടയിലേക്ക് അയച്ചു. മൊബൈല്‍ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്ത് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ഇട്ടു കൊടുത്താണ് തൊഴിലാളികളെ അയച്ചത്. വന്നവര്‍ ആരാണെന്ന് അറിയാനാണ് ഇങ്ങനെ ചെയ്തത്. മൊബൈല്‍ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്ത കാര്യവും തങ്ങളുടെ ദൃശ്യങ്ങള്‍ ബിജു പൗലോസിന്‍റെ ഫോണിലേക്ക് എത്തിയതായും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതി രക്ഷപ്പെട്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും സ്ഥലത്തേക്ക് കുതിച്ചെത്തി ബിജുവിനെ പിടികൂടുകയുമായിരുന്നു. ദളിത് പെണ്‍കുട്ടിയെ കാണാതായ സമയത്ത് ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ലഭിച്ച അജ്ഞാത മൃതദേഹങ്ങളെകുറിച്ച് ക്രൈംബ്രാഞ്ച് ആദ്യം പഠിച്ചു. പാണത്തൂര്‍ പവിത്രംകയയില്‍ നിന്നും ലഭിച്ച കാണാതായ ദളിത് പെണ്‍കുട്ടിയുടെ പ്രായമുള്ള മൃതദേഹം സംസ്ക്കരിച്ച സ്ഥലത്തുനിന്നും അസ്ഥികള്‍ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. ബിജുവിനെ അയ്യങ്കേരിയില്‍ നിന്നും കാസര്‍കോട്ടെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ മുഴുവന്‍ സംഭവങ്ങളും ബിജു ക്രൈംബ്രാഞ്ചിന് മുമ്പില്‍ വിശദീകരിച്ചു. പവിത്രംകയ പുഴയില്‍ കല്ലുകെട്ടിയാണ് മൃതദേഹം താഴ്ത്തിയത്. മൃതദേഹത്തിന്‍റെ അവയവങ്ങളാണ് പലസ്ഥലങ്ങളില്‍ നിന്നായി പോലീസിന് ലഭിച്ചത്. ഇത് പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് പോലീസ് സംസ്ക്കരിച്ചത്. അജ്ഞാത മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന സ്ഥലത്താണ് പുഴയില്‍ നിന്നും ലഭിച്ച അസ്ഥികള്‍ സംസ്ക്കരിച്ചത്. ഇതുമൂലം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ കുഴിച്ചെടുക്കാന്‍ കഴിഞ്ഞു. കാഞ്ഞങ്ങാട്: പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ ഘാതകനെന്ന് കരുതുന്ന കെട്ടിടനിര്‍മ്മാണ കരാറുകാരന്‍ പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസിനെ കര്‍ണ്ണാടക അയ്യങ്കേരിയില്‍ നിന്നും വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് പിടികൂടിയത് വളരെ സമര്‍ത്ഥമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണത്തൂര്‍ പുഴയില്‍ നിന്നും ലഭിച്ച അസ്ഥി ദളിത് പെണ്‍കുട്ടിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ബിജുപൗലോസിനെ ക്രൈംബ്രാഞ്ച് അയ്യങ്കേരിയില്‍ നിന്നും പിടികൂടിയത്. പോലീസിനെ കണ്ടാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണ സംഘം. കെട്ടിട നിര്‍മ്മാതാക്കള്‍ എന്ന ഭാവേന അയ്യങ്കേരിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു കടക്കാരനെ സമീപിച്ച് കെട്ടിടങ്ങള്‍ കരാറായി പണിതു നല്‍കുന്നവര്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. രണ്ടു പേര്‍ ഉണ്ടെന്നായിരുന്നു മറുപടി. പേരു ചോദിച്ചപ്പോള്‍ ബിജു പൗലോസിന്‍റെയും മറ്റൊരാളുടെയും പേരു പറഞ്ഞു. ബിജുവിനെ കിട്ടിയാല്‍ നല്ലതെന്ന് സംഘം മറുപടി നല്‍കി. തുടര്‍ന്ന് കടക്കാരന്‍ ബിജുവിനെ ഫോണില്‍ വിളിച്ചു. വലിയ കെട്ടിടം നിര്‍മ്മിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഒന്ന് കടയിലേക്ക് വരാമോയെന്നും ചോദിച്ചു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. എന്തോ പന്തികേട് തോന്നിയ ബിജു പൗലോസ് രണ്ടു പണിക്കാരെ കടയിലേക്ക് അയച്ചു. മൊബൈല്‍ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്ത് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ഇട്ടു കൊടുത്താണ് തൊഴിലാളികളെ അയച്ചത്. വന്നവര്‍ ആരാണെന്ന് അറിയാനാണ് ഇങ്ങനെ ചെയ്തത്. മൊബൈല്‍ ഫോണിന്‍റെ ക്യാമറ ഓണ്‍ ചെയ്ത കാര്യവും തങ്ങളുടെ ദൃശ്യങ്ങള്‍ ബിജു പൗലോസിന്‍റെ ഫോണിലേക്ക് എത്തിയതായും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതി രക്ഷപ്പെട്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും സ്ഥലത്തേക്ക് കുതിച്ചെത്തി ബിജുവിനെ പിടികൂടുകയുമായിരുന്നു. ദളിത് പെണ്‍കുട്ടിയെ കാണാതായ സമയത്ത് ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ലഭിച്ച അജ്ഞാത മൃതദേഹങ്ങളെകുറിച്ച് ക്രൈംബ്രാഞ്ച് ആദ്യം പഠിച്ചു. പാണത്തൂര്‍ പവിത്രംകയയില്‍ നിന്നും ലഭിച്ച കാണാതായ ദളിത് പെണ്‍കുട്ടിയുടെ പ്രായമുള്ള മൃതദേഹം സംസ്ക്കരിച്ച സ്ഥലത്തുനിന്നും അസ്ഥികള്‍ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. ബിജുവിനെ അയ്യങ്കേരിയില്‍ നിന്നും കാസര്‍കോട്ടെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ മുഴുവന്‍ സംഭവങ്ങളും ബിജു ക്രൈംബ്രാഞ്ചിന് മുമ്പില്‍ വിശദീകരിച്ചു. പവിത്രംകയ പുഴയില്‍ കല്ലുകെട്ടിയാണ് മൃതദേഹം താഴ്ത്തിയത്. മൃതദേഹത്തിന്‍റെ അവയവങ്ങളാണ് പലസ്ഥലങ്ങളില്‍ നിന്നായി പോലീസിന് ലഭിച്ചത്. ഇത് പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് പോലീസ് സംസ്ക്കരിച്ചത്. അജ്ഞാത മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന സ്ഥലത്താണ് പുഴയില്‍ നിന്നും ലഭിച്ച അസ്ഥികള്‍ സംസ്ക്കരിച്ചത്. ഇതുമൂലം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ കുഴിച്ചെടുക്കാന്‍ കഴിഞ്ഞു.