ഗള്‍ഫില്‍ മരിച്ച പന്നിത്തടം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്ക്കരിച്ചു

വെള്ളരിക്കുണ്ട് : അബുദാബിയില്‍ മരണപ്പെട്ട വെള്ളരിക്കുണ്ട് പന്നിത്തടത്തെ അജീഷ് കുഞ്ഞിരാമന്‍റെ (46) മൃതദേഹം ഇന്നുച്ചക്ക് വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇന്ന് രാവിലെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹം 11 മണിയോടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അബുദാബി എയര്‍ പോര്‍ട്ടിന് സമീപമുള്ള ഖലീഫ സിറ്റിയിലെ ജബലന്നൂര്‍ ഹോട്ടല്‍ കെട്ടിടത്തിലെ സലൂണില്‍ ജോലി ചെയ്യുന്ന അനീഷ് താമസ സ്ഥലത്ത് മരണപ്പെട്ടത്. പോലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ വൈകിയതാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്. റാഷിദ് എടത്തോടിന്‍റെ നേതൃത്വത്തിലുള്ള ബ്രദേര്‍സ് പരപ്പ പ്രവാസി കൂട്ടായ്മയും അബുദാബി കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് 5 ദിവസമായി നടത്തിയ നിരന്തര പരിശ്രമമാണ് മൃതദേഹം വിട്ടു കിട്ടുന്നതിന് സഹായമായത്. പരപ്പ ടൗണിലും ഏറെക്കാലം അനീഷ് സലൂണ്‍ നടത്തിയിരുന്നു.

പന്നിത്തടത്തിലെ പരേതനായ എന്‍.വി.കുഞ്ഞിരാമന്‍റെയും, പത്മിനിയുടെയും മകനാണ് അനീഷ്. ഭാര്യ: കവിത (കയ്യൂര്‍), മക്കള്‍: അനഘ, അഞ്ജന (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, പരേതനായ മണികണ്ഠന്‍.