നാടിന്‍റെ അഭിമാനമാണ് ഈ ഹരിതകര്‍മ്മസേനാ അംഗങ്ങള്‍

ചെറുവത്തൂര്‍: വീട്ടില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ കൈ ചെയിന്‍ ഉടമസ്ഥയ്ക്ക് തിരിച്ചേല്‍ച്ച് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മാതൃകയായി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെഹരിത കര്‍മ്മസേന പ്രവര്‍ത്തകരായ ജിഷ, സവിത, സീമ എന്നിവര്‍ക്കാണ് വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരത്തില്‍ നിന്നും സ്വര്‍ണ കൈചെയിന്‍ കളഞ്ഞു കിട്ടിയത്. പിന്നീട് ഓരോ വീടുകളിലും അന്വേഷിച്ച് ചെന്ന് ഇതിന്‍റെ ഉടമസ്ഥനെ കണ്ടെത്തി ആഭരണം കൈമാറുകയായിരുന്നു. പയ്യങ്കിയിലെ അഫ്സത്തിന്‍റെതായിരുന്നു സ്വര്‍ണ്ണ കൈചെയിന്‍. ഹരിതകര്‍മ്മസേന അംഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.