തെരുവ് റോഡ് ജംഗ്ഷനില്‍ വെളളക്കെട്ട് രൂക്ഷം; ജനങ്ങള്‍ക്ക് ദുരിതയാത്ര

നീലേശ്വരം : നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിന്‍റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ഭാഗത്ത് നിന്നും ചെറുവത്തൂര്‍ ഭാഗത്തെക്കുള്ള സര്‍വ്വീസ് റോഡില്‍ പോലീസ് സ്റ്റേഷന് മുന്നിലായി തെരുവ് റോഡ് ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇതുമൂലം ഇതുവഴിയുള്ള യാത്ര ദുരിതയാത്രയായി തീര്‍ന്നിരിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കി നടന്ന് പോകുവാന്‍ പോലും മറ്റ് സ്ഥലമില്ലാത്ത സ്ഥിതിയാണ്. കൂടാതെ ഇരു ചക്ര വാഹനങ്ങളും ഓട്ടോ, കാര്‍ പോലുള്ള ചെറുവാഹനങ്ങളും ഏറെ സാഹസപ്പെട്ടാണ് ഇതു വഴി പോകുന്നത്. ഇത്തരത്തില്‍ പോകുമ്പോള്‍ ഹൈവേയിലൂടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങളിലിടിച്ച് അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.