പാരീസ്: ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഫ്രാന്‍സ്. സ്വീഡനെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. കിലിയന്‍ എംബാപ്പെക്ക് ഇരട്ട ഗോള്‍. ബ്രാഡ്!ലി ബാര്‍ക്കോളയാണ് മറ്റൊരു ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യം മുതല്‍ പൂര്‍ണാധിപത്യം ഫ്ര!ഞ്ച് പടക്കായിരുന്നു. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ ഗോള്‍ നിഷേധിച്ചു. ഫ്രാന്‍സിന്റെ മുന്നേറ്റം തടയാന്‍ സ്വീഡന് കഷ്ടപ്പെടുന്നതായിരുന്നു ഉടനീളം കാണാന്‍ കഴിഞ്ഞത്.
ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയാണ് എംബാപ്പെയുടെ ആദ്യ ഗോള്‍. ഇതോടെ ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി എംബാപ്പെ മാറി. ആദ്യ പകുതി 10 ന് ഫ്രാന്‍സ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ 52ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍ക്കോള ഗോള്‍ അടിച്ച് ലീഡ് 2 ആക്കി മാറ്റി. 74ാം മിനിറ്റിലാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍ എത്തിയത്. ഇതോടെ 30 എന്ന ലീഡിലേക്ക് ഫ്രാന്‍സ് മുന്നേറി. ഫ്രഞ്ച് പടയുടെ ആക്രമണങ്ങളില്‍ സ്വീഡിഷ് പട തകര്‍ന്ന് നില്‍ക്കുകയായിരുന്നു മത്സരത്തില്‍. ഫ്രഞ്ച് താരങ്ങള്‍ സ്വീഡിഷ് ഗോള്‍ വലയ്ക്ക് നിരവധി തവണ ഭീഷണി ഉയര്‍ത്തി. അവസാന നിമിഷം വരെ ഫ്രാന്‍സ്, സ്വീഡന്റെ പ്രതിരോധത്തിന് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്. മൂന്ന് ഗോളി!ല്‍ നിന്നുവന്നതില്‍ സ്വീഡന് ആശ്വസിച്ച് ലോക വേദിയില്‍ നിന്ന് മടങ്ങാം.