ഡാലസ്: ഗ്രൂപ്പ് എഫില്‍ രണ്ടാമതായി നോക്കൗട്ടിലെത്തിയതോടെ റൗണ്ട് ഓഫ് 32ല്‍ ജപ്പാന് എതിരാളികളായി ബ്രസീല്‍. ഇന്ന് പുലര്‍ച്ചെ സ്വീഡനെതിരായ മത്സരം 11ന് സമനിലയിലായകുകയും അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ടുണീഷ്യയെ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പില്‍ ജപ്പാന് രണ്ടാം സ്ഥാനക്കാരായത്. ഭൂരിഭാഗം സമയവും വിരസമായ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഇരു ടീമുകളും കാര്യമായ ഗോളവസരമൊന്നും സൃഷ്ടിച്ചതുമില്ല. എന്നാല്‍ 56-ാം മിനിറ്റില്‍ ഡയ്സന്‍ മയെദയിലൂടെ ജപ്പാന് മുന്നിലെത്തി. റിറ്റ്സു ഡൊവാന് സ്വീഡന്റെ പ്രതിരോധം പിളര്‍ത്തി നല്കിയ പാസ് മയെദ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 62ാം മിനിറ്റില്‍ ആന്റണി എലാംഗയിലൂടെ സ്വീഡന് സമനില പിടിച്ചു.വിക്ടര്‍ യോക്കെരെഷിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഇന്‍ജുറി ടൈമില്‍ രണ്ടു തവണ സ്വീഡന് ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും രണ്ട് അവസരങ്ങളിലും ജപ്പാന് ഗോളി സിയോണ്‍ സുസുക്കിയുടെ സേവുകള്‍ അവരെ കാത്തു.
സ്വീഡനെതിരെ ജപ്പാന് സമനില നോക്കൗട്ടില്‍ എതിരാളികള്‍ ബ്രസീല്‍