ഡിസ്കൗണ്ട് ക്രെഡിറ്റ് നോട്ട്, നികുതി എപ്പോൾ ബാധകമാകുന്നു?

ഞങ്ങൾ സിമന്റ്, കമ്പി തുടങ്ങിയ സാധനങ്ങളുടെ മൊത്ത വ്യാപാരിയാണ്. സിമന്റ് കമ്പനികളിൽ നിന്നു ലഭിക്കുന്ന ക്രെഡിറ്റ് നോട്ടുകൾക്ക് ജിഎസ്ടി അടയ്ക്കണമെന്ന നോട്ടിസ് 2018-19 വർഷത്തെ അസസ്മെന്റുകളുമായി ബന്ധപ്പെട്ട് ഓഫിസർ നൽകിയിരിക്കുന്നു. ഞങ്ങൾ നടത്തുന്ന ടേണോവറിന്റെയും കൃത്യമായി ക്യാഷ് കൊടുക്കുന്നതിന്റെയും മാനദണ്ഡത്തിലാണ് ഈ കൂട്ടർ ക്രെഡിറ്റ് നോട്ട് നൽകിയിരുന്നത്. ഇതിനു മുകളിൽ ഇപ്പോൾ ജിഎസ്ടി ഡിമാൻഡ് ആവശ്യപ്പെടുന്നു . ഇത് എങ്ങനെയെന്ന് വിശദീകരിക്കാമോ?