അതിഞ്ഞാല്‍: അതിഞ്ഞാലിലെ വളപ്പില്‍ ഷാഫി(66) അബൂദാബിയില്‍ മരണപ്പെട്ടു. ഏറെക്കാലം അബൂദാബി പോലീസിലായിരുന്നു ഷാഫി. ഇക്കാലത്ത് നിരവധി മലയാളികളെ പോലീസില്‍ ജോലിക്ക് കയറ്റിയിരുന്നു. റിട്ടയര്‍ ചെയ്തശേഷം ഒരു അറബിയോടൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് മരണം. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആറങ്ങാടിയിലെ പഴയപുരയില്‍ തറവാട്ടംഗം കുഞ്ഞാമുവിന്‍റെയും പി.കെ.ഐസബിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഫല്‍(ഒമാന്‍), നൗഷാദ്(അബുദാബി), നഹാസ്. മരുമക്കള്‍: റസിയ, ഷാഹിന.