ബാംഗ്ലൂര്‍: കര്‍ണാടക ഹുബ്ളിയില്‍ 20കാരിയെ കുത്തിക്കൊന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പോലീസ് പിടികൂടി. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പ്രതി വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യര്‍ഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ക്രൂര കൊലപാതകം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി.