ബന്തടുക്കയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട

കാസര്‍കോട്: ബന്തടുക്കയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. കാറില്‍ കടത്തുകയായിരുന്ന 10,125 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. പ്രതികളെയും തൊണ്ടിമുതലും ബേഡകം പോലീസിന് കൈമാറി. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡൂര്‍, ചാമക്കൊച്ചി, മാരിപ്പടുപ്പ് ഹൗസിലെ അബ്ദുല്‍ റഹ്മാന്‍ (60), ബന്തടുക്കയിലെ പി.കെ അഷ്റഫ് (42) എന്നിവരെയാണ് ബന്തടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി ഷഹബാസ് അഹമ്മദും സംഘവും അറസ്റ്റു ചെയ്തത്. കര്‍ണ്ണാടകയില്‍ നിന്ന് ബന്തടുക്കയിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 10 ന് കണ്ണാടിത്തോട്ടില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.