കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു

കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ കണ്ണൂര്‍ കൂടാലി സ്വദേശിയായ രാജേഷ് (37) മരിച്ചു. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. നവംബര്‍ 12 നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.