കരിന്തളം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ പഠിക്കുന്നതിനായി ആസ്പിരേഷണല്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്‍റില്‍ നിന്നും ഗവേഷക സംഘം എത്തി. ജനപ്രതിനിധികളും, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായും ബ്ലോക്ക് ഓഫീസിലും ഫീല്‍ഡിലും വെച്ച് വിവിധ മേഖലകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. കൃഷി, മൃഗ സംരക്ഷണം, ക്ഷീര മേഖല, ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യം, പട്ടികവര്‍ഗ വികസനം, വനിതാ വികസനം, ബ്ലോക്ക് പഞ്ചയത്ത് നടത്തിയ മറ്റ് സംയോജന പദ്ധതികള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കൃഷ്ണന്‍, അംഗങ്ങളായ പാറക്കോല്‍ രാജന്‍, പി.ഗംഗാധരന്‍, ആര്‍ഭവ്യ രാജ്, സുരേഷ്, പനത്തടി, സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്‍റ് ബി. ഡി ഒ ബിജുകുമാര്‍, ബ്ലോക്ക്തല ജീവനക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാര്‍, ട്രൈബല്‍ ഓഫീസര്‍, പ്രമോട്ടോര്‍മാര്‍, ഊര്കൂട്ടം മൂപ്പന്മാര്‍, ഫെല്ലോ അനഘ എന്നിവര്‍ പങ്കെടുത്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേട്ടങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘമെത്തി