നീലേശ്വരം കണിച്ചിറയില്‍ പുഴ കരകവിഞ്ഞു: കമ്മ്യൂണിററി ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

നീലേശ്വരം : കണിച്ചിറയില്‍ പുഴ കരകവിഞ്ഞൊഴുകി ആറ് വീടുകളില്‍ വെള്ളം കയറി. ഇവിടങ്ങളില്‍ നിന്നായി 14 പേരെ താമസിപ്പിക്കാന്‍ കണിച്ചിറ കമ്മ്യൂണിറ്റി ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.നഗരസഭയിലെ പാലായി, ചാത്തമത്ത്, പൊടോത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും താമസിക്കുകയാണ്. ഹൊസ്ദുര്‍ഗ് വില്ലേജ് പരിധിയില്‍ കാഞ്ഞങ്ങാട് എസ് എന്‍ പോളിടെക്നിക്, ഹൊസ്ദുര്‍ഗ് ജി എഫ് എല്‍ പി എസ് എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടിക്കാല്‍ ഭാഗത്തെ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 14 പേരെ എസ് എന്‍ പോളിയിലും മീനാപ്പീസ് കടപ്പുറം, സുനാമി കോളനി, ബല്ലാ കടപ്പുറം എന്നിവിടങ്ങളിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നായി ഏഴ് പേരെ ഹൊസ്ദുര്‍ഗ് കടപ്പുറം സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി.