വീട്ടിയോടിയില്‍ വീണ്ടും പുലി

പരപ്പ: വീട്ടിയോടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വിട്ടിയോടിയിലെ ഉണ്ടച്ചിയമ്മയുടെ വീടിന്‍റെ പരിസരത്താണ് ഇന്ന് രാവിലെ 5.30ന് പുലിയെ കണ്ടത്. നായ്ക്കള്‍ കുരയ്ക്കുന്നത് കേട്ട് ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴാണ് അടുത്ത വീട്ടുപറമ്പിലേക്ക് പുലി ചാടിപോകുന്നത് കണ്ടത്. പരപ്പ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.