കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രാഹമിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ എട്ടിനെതിരെ ഒമ്പത് വോട്ടുകളോടെയാണ് സാബു അബ്രാഹിമിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനറുമായ സാബു അബ്രഹാം കുറ്റിക്കോല്‍ ഡിവിഷനില്‍നിന്നുമാണ് 7,380 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേരള ബാങ്ക് ഡയറക്ടറായും വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായും സഹകരണ മേഖലയിലും കോളേജ്, സര്‍വകലാശാല യൂണിയനുകളുടെ ചെയര്‍മാനായും ജനറല്‍ സെക്രട്ടറിയായും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ എളേരി ഡിവിഷനില്‍നിന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുത്തിരുന്നു. വിദ്യാര്‍ത്ഥികാലം മുതല്‍ പൊതുസേവന രംഗത്ത് സജീവമാണ് സാബു. കേരളാ ബാങ്ക് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചാണ് സാബു അബ്രാഹം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സംഘാടനാമികവുകൊണ്ട് മൂന്നുതവണ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സിപിഎം ബളാല്‍ ലോക്കല്‍ സെക്രട്ടറി, എളേരി ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാബു അബ്രാഹം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്