വെള്ളരിക്കുണ്ട്: മലയോരമേഘലയിലെ പുണ്യ പുരാതനമായ മത സൗഹര്‍ദത്തിന്‍റെ വിളനിലമായി അറിയപ്പെടുന്ന ബളാല്‍ കല്ലഞ്ചിറ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയത്തുല്ലാഹിയുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ് നേര്‍ച്ചക്ക് തുടക്കമായി. ഇന്ന് രാവിലെ എട്ടു മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എല്‍.കെ.ബഷീര്‍ പതാക ഉയര്‍ത്തി. ഖത്തീബ് ഷരീഫ്അല്‍ അസ്നവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജമാഅത് പ്രസിഡന്‍റ് വി.എം.ബഷീര്‍, സെക്രട്ടറി സി.എം.ബഷീര്‍, ട്രെഷര്‍ ഹംസ ഹാജി, ഉറൂസ് കമ്മിറ്റി കണ്‍വീനവര്‍ റഷീദ് കെ പി തുടങ്ങിയവര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംബന്ധിച്ചു.
കല്ലഞ്ചിറ മഖാം ഉറൂസിന് കൊടിയേറി
