കാഞ്ഞങ്ങാട് : കൊലപാതകം, കൊലപാതക ശ്രമം, ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം ലഹരി കടത്ത്, രണ്ട് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി പണം തട്ടല്‍ ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
മാവിനക്കട്ടയിലെ അഭിലാഷ് എന്ന ഹബീബിനെയാണ് (30) കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. സമൂസ റഷീദിനെ തലയില്‍ കല്ലിട്ട് കൊലപെടുത്തിയതിനും ഓട്ടോ ഡ്രൈവറെ കുത്തി കൊലപെടുത്താന്‍ ശ്രമിച്ചതിനും പ്രതിക്കെതിരെ കുമ്പള പോലീസില്‍ കേസുണ്ട്. രണ്ട് സ്ത്രീകള്‍ക്കൊപ്പം യുവാവിനെ നിര്‍ത്തി നഗ്ന ഫോട്ടോ എടുത്ത് 15 ലക്ഷം രൂപ ആവശ്യപെടുകയും അഞ്ച് ലക്ഷത്തിലേറെ രൂപതട്ടിയെടുക്കുകയും ചെയ്തതിന് ബേഡകം പോലീസിലും കേസുണ്ട്. ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ കാസര്‍കോട് വനിത പോലീസിലും കേസുണ്ട്. നീലേശ്വരം പോലീസില്‍ എം.ഡി.എം.എയും കഞ്ചാവ് കടത്തിയതിനും കേസുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് കണ്ണൂര്‍ പോലീസിലും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.