ചെറുപുഴ: സ്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി ഓവുചാലില്‍ ഇട്ടു. ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടില്‍ ജീസ് ജോസിനെയാണ് പന്നി ആക്രമിച്ചത്. ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് രാജഗിരിയില്‍ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോള്‍ രാജഗിരി പള്ളിക്ക് സമീപത്ത് നിന്നും കാട്ടുപന്നി ജീസിനെ ആക്രമിച്ചത്. ജിസിനെയുംവണ്ടിയെയും ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത കാലത്തായി നിരവധി പേരെയാണ് കാട്ടുപന്നികള്‍ ആക്രമിച്ചു. എന്നാല്‍ അധികൃതര്‍ ഇതില്‍ ഇടപെടാന്‍ തയ്യാറാ വുന്നില്ല. രണ്ട് മാസം മുമ്പാണ് കാട്ടുപന്നിയോട് പടപൊരുതി തിരുമേനിയില്‍ കര്‍ഷകന്‍ വീട്ടുമുറ്റത്ത് കിടന്ന് മരിച്ചത്.
സ്കൂട്ടര്‍ യാത്രക്കാരനെ കാട്ടുപന്നി കുത്തി ഓവുചാലിലിട്ടു
