കിണറ്റില്‍ വീണ യുവാവ് ആശുപത്രിയില്‍ മരിച്ചു

വെള്ളരിക്കുണ്ട് : മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ യുവാവ് ആശുപത്രിയില്‍ മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണിയാണ്(31) മരിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ മിംസ് ആശുപത്രിയിലാണ് മരിച്ചത്. കഴിഞ്ഞ 19 നായിരുന്നു അപകടം. കൊന്നക്കാട് വെങ്കല്ല് കാരുപ്പള്ളിയില്‍ കെ എ.ജിജോമോന്‍റെ വീട്ടിലെ കിണറില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിന്‍റെ ചികിത്സക്കായി ഇന്നലെ ഒരു മണിക്കൂര്‍ കൊണ്ട് നാട്ടുകാര്‍ ഏഴ് ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍ സഹായത്തിന് കാത്ത് നില്‍ക്കാതെ ടോണി യാത്രയാവുകയായിരുന്നു.