ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

കാസര്‍കോട്: തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ബേള ദര്‍ബത്തടുക്ക സ്വദേശിയും കേരളബാങ്ക് റിട്ട.മാനേജറുമായ ഡി സുന്ദരയുടെ മകള്‍ അബിഷ(27)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നീലേശ്വരം സ്വദേശി സനീഷാണ് ഭര്‍ത്താവ്. നാലുമാസം പ്രായമുള്ള അനിസ്ത് മകനാണ്. രഞ്ജിനിയാണ് അബിഷയുടെ മാതാവ്. സഹോദരങ്ങള്‍: ലക്ഷ്മി, അമൃത.