ഇളയച്ഛന് പിന്നാലെ ബിജുവും മരണത്തിന് കീഴടങ്ങി

വെള്ളരിക്കുണ്ട്: ഇളയച്ഛന് പിന്നാലെ ബിജുവും മരിച്ചു. കൊന്നക്കാട് കമ്മാടിയിലെ തുമ്പയില്‍ ബിജു(30) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ വെളുപ്പിന് മരണത്തിന് കീഴടങ്ങി. ഹൃദയ സംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിജുവിന് കൂട്ട് നില്‍ക്കാന്‍ പോയ ഇളയച്ഛന്‍ രാഘവന്‍ തിങ്കളാഴ്ച വെളുപ്പിന് മെഡിക്കല്‍ കോളേജിന് സമീപത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് രാഘവന്‍ മരിച്ചത്. രാഘവന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ച് വ്യാഴാഴ്ച സംസ്കരിച്ചതിന് പിന്നാലെയാണ് ഇന്നലെ വെളുപ്പിന് ബിജുവും മരണ ത്തിന് കീഴടങ്ങിയത്. കമ്മാടിയിലെ തുമ്പയില്‍ കുഞ്ഞമ്പുവിന്‍റേയും പാറുവിന്‍റെയും മകനാണ്. സഹോദരങ്ങള്‍: ബിന്ദു, മിന്നു, വിഷ്ണു (എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ് വിദ്യാര്‍ത്ഥി).