ഐത്തപ്പ ചെന്നഗുളി നിര്യാതനായി

ബദിയടുക്ക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം മുന്‍ പ്രസിഡണ്ടുമായിരുന്ന ചെന്നഗുളിയിലെ ഐത്തപ്പ ചെന്നഗുളി(76) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രി, ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങി വിവിധ ആശുപത്രികളില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. കാസര്‍കോട് ജില്ലാ ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി, ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങി സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ സുന്ദരി. മക്കള്‍: ഷീല, രശ്മി, ആശലത, ശില്‍പ, പരേതനായ അഭിലാഷ്. മരുമക്കള്‍: ജനാര്‍ദ്ദന, മധു, ഷൈജു, വിജയ്. സഹോദരങ്ങള്‍: ചോമാറു, സുശീല, പരേതനായ ചോമ. നിര്യാണത്തില്‍ ബദിയടുക്ക പഞ്ചായത്ത് പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.