കുമ്പള: സംഘര്‍ഷത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നിറുത്തിവച്ച കുമ്പള സ്കൂള്‍ കലോത്സവം സമാധാനാന്തരീക്ഷത്തില്‍ ഇന്ന് പുനഃരാരംഭിച്ചു. ശക്തമായ പോലീസ് സംഘം സ്കൂളിന്‍റെ മൂന്നു പ്രവേശന കവാടങ്ങളിലും സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ യൂണിഫോമും ബാഡ്ജും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷമാണ് സ്കൂളിലേക്ക് കടത്തിവിട്ടത്. കുട്ടികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളെ പരിശോധനക്കും തിരിച്ചറിയലിനും ശേഷം കുട്ടിയെ സ്കൂളിലെത്തിച്ച് ഉടന്‍ മടങ്ങണമെന്ന് നിര്‍ദ്ദേശിച്ച് കടത്തിവിട്ടു. സംഭവത്തെത്തുടര്‍ന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്കും പി ടി എക്കും നല്‍കിയിരുന്നു. പോലീസ് നിയന്ത്രണം ലംഘിക്കാന്‍ ശ്രമിക്കുന്നവരെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നിര്‍ത്തിവെച്ച സ്കൂള്‍ കലോത്സവം ഇന്ന് വീണ്ടും തുടങ്ങി
