കോഴിക്കോട്: കൊയിലാണ്ടി ബസ്സ്റ്റാന്‍റിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് 57 ടിക്കറ്റുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് (59) കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. വി കെ ലോട്ടറി സ്റ്റാളില്‍ നിന്നാണ് കഴിഞ്ഞദിവസം വൈകീട്ട് ഓണം ബമ്പര്‍ ടിക്കറ്റ് ഉള്‍പ്പെടെ 57 ടിക്കറ്റുകള്‍ മോഷണം പോയത്. 28,500 രൂപ വരുന്ന ടിക്കറ്റുകളാണ് മോഷണം പോയത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ലോട്ടറി സ്റ്റാളില്‍ നിന്ന് ടിക്കറ്റുകള്‍ മോഷണം പോയതായും മുസ്തഫ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ലോട്ടറി സ്റ്റാളില്‍ നിന്ന് ടിക്കറ്റ് മോഷ്ടിച്ച കാസര്‍കോട് സ്വദേശി അറസ്ററില്‍
