ബൈക്കില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു

കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ ഇലക്ട്രീഷ്യന്‍ കെ അശോകനാണ് (55) ഇന്ന് രാവിലെ മരണപ്പെട്ടത്. മൂന്നാഴ്ച മുമ്പ് സൗത്ത് പൊയ്നാച്ചിക്ക് സമീപത്തായിരുന്നു അപകടം. അശോകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അരക്കെട്ടു മുതല്‍ ഒരു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ഇതിനകം മൂന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ജോലിയുടെ സൗകര്യാര്‍ത്ഥം അശോകനും ഭാര്യ തങ്കമണിയും മൂന്നു മക്കളും മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അറിയപ്പെടുന്ന വോളിബോള്‍, ഫുട്ബോള്‍താരം കൂടിയാണ് അശോകന്‍. സഹോദരങ്ങള്‍: റിട്ട. എസ് ഐ കെ ബാലകൃഷ്ണന്‍, പരേതനായ സുധാകരന്‍, പ്രഭാകരന്‍, സരസ്വതി, നളിനി, ഉഷ, പ്രസന്ന, അനിത.