കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, കൊടല മുഗറുവില്‍ വന്‍ കഞ്ചാവ് വേട്ട. 116കിലോ കഞ്ചാവും മിനിലോറിയും പിടികൂടി. സുള്ള്യമെയിലെ ഒരു ഷെഡില്‍ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മിനിലോറി ഷെഡിന് സമീപത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എ എസ് പി നന്ദഗോപന്‍ ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍, എസ് ഐ കെ.ആര്‍ ഉമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുന്നു. പോലീസ് സംഘത്തില്‍ ഡ്രൈവര്‍ പ്രഗോദ്, സി.പി.ഒ. മോസ്മി എന്നിവരും ഉണ്ടായിരുന്നു.
വൊര്‍ക്കാടിയിലും കൊടലമുഗറുവിലും വന്‍ കഞ്ചാവ് വേട്ട, ലോറി പിടിച്ചെടുത്തു
