കെ.വി.സഭിനേഷിന്‍റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

നീലേശ്വരം: മാള്‍ട്ടയില്‍ മരണപ്പെട്ട ബങ്കളത്തെ കെ വി സഭിനേഷിന്‍റെ ഒന്നാം ചരമ വാര്‍ഷികം ബങ്കളം ഗിരിമ പുരുഷ സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തില്‍ ആചരിച്ചു.രാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അനില്‍ ബങ്കളം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് എം വി ദീപേഷ് , അഖില്‍ രാജ്, സുരേശന്‍ബങ്കളം, കെ വിപ്രവീണ്‍ കുമാര്‍, രതീഷ് , ടി.വി.ദിനേശന്‍, പി.വി.സന്തോഷ്, ടി.വി.സുകുമാരന്‍, ടി. വി.ലതീഷ്, സതീശന്‍, പ്രസാദ് ബങ്കളം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സഭിനേഷിന്‍റെ സ്മരണാര്‍ത്ഥം ഈ മാസം 18 ന് ബങ്കളത്ത് അഖില കേരള പുരുഷ വനിത കമ്പവലി ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പ് വൈകീട്ട് 5 മണിക്ക് മുന്‍ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.