നീലേശ്വരം: നീലേശ്വരത്തെ ഹോട്ടല്‍ ജീവനക്കാരനായ അസാം സ്വദേശിയോടൊപ്പം നാടുവിട്ട സൂപ്പര്‍ മാര്‍ക്കറ്റിലെ യുവതിയെ ഹൈദരാബാദില്‍ നീലേശ്വരം പോലീസ് കണ്ടെത്തി. നീലേശ്വരത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി കരിന്തളം കാട്ടിപ്പൊയിലിലെ മജീഷ (26)യെയാണ് ഹൈദരാബാദിലെ അബീസ് പേട്ടില്‍ നിന്നും നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും കസ്റ്റഡിയില്‍ എടുത്തത്. കാമുകനായ ഹോട്ടല്‍ തൊഴിലാളി സദാം ഹുസൈനോടൊപ്പം നാടുവിട്ട ഇരുവരും വാടക മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മജീഷയേയും കാമുകനെയും പോലീസ് കണ്ടെത്തിയത്. ഇന്ന് ഇരുവരെയും നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ എഎസ്ഐ രാജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി പ്രമോദ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
നീലേശ്വരത്തു നിന്നും നാടുവിട്ട യുവതി ഹൈദരാബാദില്‍ പിടിയില്‍
