ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

കാസര്‍കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ആശുപത്രിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിന് കെ ജി എം ഒ എ, ഐ എം എ സംഘടനകള്‍ നേതൃത്വം നല്‍കി. കെ ജി എം ഒ എ ജില്ലാ പ്രസിഡണ്ട് ഡോ.സമീമ തന്‍വീര്‍ ഉദ്ഘാടനം ചെയ്തു. ഐ എം എ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായിക് ആധ്യക്ഷ്യം വഹിച്ചു. ഡോ. അരുണ്‍ റാം, ഡോ. ജിതേന്ദ്ര റൈ, ഡോ. ജനാര്‍ദ്ദന നായിക്, ഡോ. ജമാല്‍ അഹമ്മദ്, ഡോ. ശാരിക, ഡോ. ഷെമീന, ഡോ. നിഖില്‍, ഡോ. സഫ്ന, ഡോ. കൃഷ്ണ നായിക് പ്രസംഗിച്ചു. ഇന്നലെയാണ് താമരശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആക്രമണം നടന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ പിതാവായ സനൂപ് ആണ് ഡോക്ടറെ ആക്രമിച്ചത്. ഇയാളെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റു ചെയ്തു.