മയക്കുമരുന്ന് കൈവശം വെച്ച പ്രതിക്ക് തടവും പിഴയും

കാസര്‍കോട് : 79.3 ഗ്രാം ഓപ്പിയം എന്ന മയക്ക്മരുന്ന് വില്‍പ്പനക്കായി കൈവശം വെച്ച കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തൊടി എരുതുംകടവ് സ്വദേശി സയ്ദ് ഫാസിസിനെയാണ് കാസര്‍കോട് അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെക്ഷന്‍സ് കോടതി (2) ജഡ്ജ് കെ.പ്രിയ ശിക്ഷച്ചത്. വിദ്യാനഗര്‍ പോലീസ് സബ് ഇന്‍സ്പകടറായിരുന്ന എ.സന്തോഷ് കുമാര്‍ ആണ് മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തത്. കാസര്‍കോട് സ്റ്റേഷന്‍ ഇന്‍സ്പക്ടറായിരുന്ന സി എ അബദുള്‍ റഹിമാണ് കേസിന്‍റെ ആദ്യാന്വേഷണം നടത്തിയത്. കേസന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്പകടറായിരുന്ന വി.വി മനോജുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.