കാസര്‍കോട്: പുത്തിഗെയില്‍ സി പിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനാണ് കുത്തേറ്റത്.
വധശ്രമം, മയക്കുമരുന്ന് കൈവശം വെക്കല്‍, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദാമോദരന്‍ എന്ന ഗണേശനും നാരായണനുമാണ് അക്രമിച്ചത്. സോഡാ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ കൂജംപദവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് സംഭവം. പരിക്കേറ്റ ഉദയകുമാര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് മാസം മുമ്പ് പുത്തിഗെ പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് മോഷണം പോയിരുന്നു. സംഭവത്തില്‍ ഉദയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ടാങ്ക് ഗണേശന്‍ തിരികെ വെച്ചു. ടാങ്ക് മോഷണത്തില്‍ പരാതി നല്‍കിയതില്‍ ഗണേശിന് ഉദയകുമാറിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇന്നലെ രാത്രി ഗണേഷും നാരായണനും ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന ഉദയകുമാറിനെ കണ്ടപ്പോള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കടയില്‍ നിന്ന് സോഡാ കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. ഡി വൈ എഫ് ഐ പുത്തിഗെ മേഖലാ സെക്രട്ടറി കൂടിയാണ് ഉദയകുമാര്‍.