കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലനെ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എം.വി.ബാലകൃഷ്ണന്‍മാസ്റ്റര്‍ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് നടന്ന സിപിഎം ജില്ലാ സമ്മേളനം രാജഗോപാലിനെ ഏക്യകണ്ഠേന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചു. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് രാജഗോപാലന്‍ നേതൃ നിലയിലേക്ക് ഉയര്‍ന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാനനേതാവുമായിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഉദുമ എംഎല്‍എയുമായ സി.എച്ച്.കുഞ്ഞമ്പു പാര്‍ട്ടി ജില്ലാ സെക്രട്ടറിയാവുമെന്ന് ശ്രുതിയുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുതവണ കൂടി എം.വി.ബാലകൃഷ്ണന്‍മാസ്റ്റര്‍ക്ക് അവസരം നല്‍കുമെന്നും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇന്ന് രാവിലെ വരെ ഇത് സംബന്ധിച്ച് യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല.
എം.രാജഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി
