പാറക്കോലില്‍ വീട് തകര്‍ന്നു രണ്ട് പേര്‍ക്ക് പരുക്ക്

കരിന്തളം: പാറക്കോലില്‍ വീട് തകര്‍ന്ന് ദമ്പതികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം 12 മണിയോടെയാണ് അപകടം. വലയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പാറക്കോലിലെ ഏ. പി.മാണിക്കത്തിന്‍റെ വീടാണ് തകര്‍ന്നത്. ഉറങ്ങുകയായിരുന്ന എ.പി. മധു (47) ഭാര്യ ടി. പ്രീതി (37) എന്നിവര്‍ക്ക് പരുക്കേറ്റു. പ്രീതിക്ക് തലക്കും മധുവിന് കൈക്കുമാണ് പരുക്ക്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു, പാറക്കോല്‍ രാജന്‍, ബ്രാഞ്ച് സെക്രട്ടറി വി.തങ്കരാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.