കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: പുതുവത്സരാഘോഷത്തിന് വില്‍പ്പന നടത്താന്‍ ഓട്ടോയില്‍ കടത്തിയ 17.280 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി(44) പിടിയിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുളിയാര്‍ ശിവപുരത്തു വെച്ച് കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഓട്ടോ പരിശോധിച്ചപ്പോഴാണ് മദ്യംകണ്ടെത്തിയത്. 180 മില്ലീ ലിറ്ററിന്‍റെ 96 ടെട്രാപാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചെടുത്തത്.