വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട തൊഴിലാളി മരിച്ചു

നീലേശ്വരം: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ടാപ്പിംഗ് തൊഴിലാളി ആശുപത്രിയില്‍ മരണപ്പെട്ടു. കരിന്തളം പെരിയങ്ങാനത്തെ വാടക വീട്ടില്‍ താമസിക്കുന്ന ആലക്കോട് ശാന്തിപുരം കുരിശുകുന്നേല്‍ ജോസഫിന്‍റെ മകന്‍ സജി ജോസഫാണ് (54) മരണപ്പെട്ടത്. പെരിയങ്ങാനത്തെ ജോഷിയുടെ റബ്ബര്‍തോട്ടത്തിലെ ടാപ്പിംങ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകീട്ടാണ് സജിയെ വീട്ടിനകത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ടത്. പരിസരവാസികള്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ വല്‍സമ്മ. മക്കള്‍:അഖില്‍ ( ഗള്‍ഫ് ) ,അനഘ, ഏയ്ഞ്ചല്‍. നീലേശ്വരം എസ്ഐ എ.വി.ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.