കാഞ്ഞങ്ങാട് : കഠിനാദ്ധ്വാനവും സൗമ്യമായ പെരുമാറ്റവും കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായിരുന്നു കെ.പി.കുഞ്ഞിക്കണ്ണനെന്ന് കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോ ണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സുരേഷ് കൊച്ചാല്‍ ആദ്ധ്യക്ഷം വഹിച്ചു. ഡി.സി. സി ജനറല്‍ സെക്രട്ടറി പി. വി.സുരേഷ്, വിനോദ് ആവിക്കര, പ്രവീണ്‍ തോയമ്മല്‍, യു.വി.എ റഹ്മാന്‍, ചന്ദ്രന്‍ ഞാണിക്കടവ് , അശോക് എച്ച് എല്‍, കെ.പി.മോഹനന്‍, പി.വി.തമ്പാന്‍ സുജിത് പുതുക്കൈ, ഒ.വി.പ്രദീപ്, പ്രമോദ് കെ റാം, പ്രദീപന്‍ മരക്കാപ്പ്, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സോണി ചെമ്മട്ടം വയല്‍, കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. റോഷന്‍ എങ്ങോത്ത് സ്വാഗതവും കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
കെ.പി.കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു
