കാഞ്ഞങ്ങാട്ടെ കലാപം: പിടികിട്ടാപ്പുള്ളി അറസ്ററില്‍

കാഞ്ഞങ്ങാട്: 2011ല്‍ കാഞ്ഞങ്ങാട്ട് നടന്ന കലാപക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ദീപുവിനെയാണ്(35) ഹൊസ്ദുര്‍ഗ്ഗ് പോലീസ് അറസ്റ്റു ചെയ്തത്. 2011 ല്‍ നടന്ന കലാപക്കേസില്‍ വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചു, സംഘം ചേര്‍ന്ന് അക്രമം നടത്തി, വസ്തുവകകള്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ദീപുവിനെതിരെ കേസെടുത്തിരുന്നത്. അന്ന് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ 2024ല്‍ ഹൊസ്ദുര്‍ഗ്ഗ് കോടതി ദീപുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദീപു ഗള്‍ഫിലേക്ക് കടന്നതായി കണ്ടെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.