ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പോളിടെക്നിക് ജീവനക്കാരന്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് ജീവനക്കാരനും പിലിക്കോട് വയല്‍ സ്വദേശിയുമായ എം വിജയനാണ്(51) മരണപ്പെട്ടത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പിലിക്കോട് വയലിലെ പരേതനായ പൊക്കന്‍റെയും മാധവിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കള്‍: ഭഗത് വിജയ്, സുഖദേവ് വിജയ്. സഹോദരങ്ങള്‍: ശ്യാമള, മാധവന്‍, പവിത്രന്‍, വിനോദ്, ചന്ദ്രന്‍, രാമകൃഷ്ണന്‍, അനീഷ്, രാജേഷ്. ജനതാദള്‍ എസ് പ്രവര്‍ത്തകനായിരുന്ന എം.വിജയന്‍റെ അകാല നിര്യാണത്തില്‍ ജനതദള്‍ എസ് ജില്ലാ കമ്മറ്റി അനുശോചിച്ചു. കാഞ്ഞങ്ങാട് ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി പി.രാജു അദ്ധ്യക്ഷം വഹിച്ചു. കെ.എം.ബാലകൃഷ്ണന്‍, അബ്ദുള്‍ റഹിമാന്‍ ബാങ്കോട,് നൗഫല്‍ കാഞ്ഞങ്ങാട്, സി.എച്ച് അബൂബക്കര്‍, അസീസ്, ദിലീപ് മേടയില്‍, മണ്ഡലം പ്രസിഡണ്ടുമാരായ പ്രിജു, കരിം.വി വെങ്കിടേഷ്, ഷിജു തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പോളിടെക്നിക് ജീവനക്കാരന്‍ മരിച്ചു
