ഗൃഹനാഥന്‍ കവുങ്ങില്‍ നിന്ന് വീണു മരിച്ചു

നീലേശ്വരം: വീട്ടുപറമ്പിലെ കവുങ്ങില്‍നിന്നും അടയ്ക്ക പറിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ വീണു മരിച്ചു. ബങ്കളം പള്ളത്തുവയലിലെ പി.വി.കൊട്ടനാണ് (65) ഇന്നലെ രാവിലെ വീട്ടുപറമ്പിലെ കവുങ്ങില്‍ നിന്നും വീണ് മരിച്ചത്. കവുങ്ങില്‍ നിന്നും വീണ കൊട്ടനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കാര്‍ത്യായനി. മക്കള്‍: നിധിന്‍, നിഖില, നിത്യ. മരുമക്കള്‍: സന്തോഷ് പ്രശാന്ത്(തൃക്കരിപ്പൂര്‍).