കാഞ്ഞങ്ങാട്: ഒരു കൊല്ലം മുമ്പ് പൂട്ടിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനര്‍ജീവിപ്പിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത നിക്ഷേപകരുടെ 50000 രൂപവരെയുള്ള തുക തിരികെ കൊടുക്കാന്‍ നീക്കം ആരംഭിച്ചു. കോഴിക്കോട് പുതിയ ഓഫീസ് സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങി. റോയല്‍ ട്രാവന്‍കൂര്‍ ബാങ്കിംഗ് കമ്പനി ചെയര്‍പേഴ്സണ്‍ ഷീബ ടീച്ചര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതായി കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിരുന്നവര്‍ക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ശാഖകള്‍ പൂട്ടിയെങ്കിലും അനുബന്ധ സ്ഥാപനങ്ങള്‍ പതിവുപോലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
റോയല്‍ ട്രാവന്‍കൂര്‍ വീണ്ടും തലപൊക്കുന്നു