കാഞ്ഞങ്ങാട് മേഖലയില്‍ തീരദേശ ഹൈവേ നിര്‍മ്മാണം പ്രതിസന്ധിയില്‍

നീലേശ്വരം : തീരദേശ ഹൈവേ നിര്‍മ്മാണത്തിനായി ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ഊര്‍ജിതമായി നടക്കവെ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്നര കിലോമീറ്റര്‍ ദൂരം സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധിയില്‍ . സ്റ്റോര്‍ ജംഗ്ഷന്‍ മുതല്‍ അഴിത്തല ഭാഗത്തേക്ക് കടലിന് സമാന്തരമായി ഭൂമി ഏറ്റെടുക്കാന്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ സ്റ്റോര്‍ ജംങ്ങ്ഷന്‍ മുതല്‍ മീനാപ്പീസ് ഭാഗത്തേക്ക് ഭൂമി കടലിന് ഏറ്റെടുക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നതോടെ സര്‍വ്വേ നടപടി പോലും നിര്‍ത്തിവെച്ചു. സ്റ്റോര്‍ ജംഗ്ഷന്‍ മുതല്‍ നിലവിലുള്ള റോഡിനെ വികസിപ്പിച്ച തീരദേശ ഹൈവേയാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിന് പിന്നില്‍ തീരദേശത്തെ റിസോര്‍ട്ട് സംഘങ്ങളാണെന്നാണ് ആരോപണം. അളന്നു തിട്ടപ്പെടുത്തിയ മറ്റു സ്ഥലങ്ങളിലെല്ലാം അതിര്‍ത്തി തിരിച്ച് കല്ലിട്ടു കഴിഞ്ഞു. സ്റ്റോര്‍ ജംഗ്ഷന്‍ മുതല്‍ കടലിന് സമാന്തരമായി തന്നെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് നഗരസഭ അധികൃതരും നാട്ടുകാരില്‍ ഒരു വിഭാഗവും രംഗത്തെത്തി ഇതിനെ തടഞ്ഞത്. ഇതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതിനാല്‍ പുതിയ നഗരസഭ ചെയര്‍മാന്‍ സ്ഥാനമേറ്റത്തിന് ശേഷം പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതിനാല്‍ പുതിയ നഗരസഭ ചെയര്‍മാന്‍ സ്ഥാനമേറ്റത്തിന് ശേഷം എംഎല്‍എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെ ഐ ഐ എഫ് ബി യുടെ തീരുമാനം. കേരളത്തിന്‍റെ മുഴുവന്‍ തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയ്ക്ക്, തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 625 കിലോമീറ്റര്‍ നീളത്തില്‍ 6,500 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന തീരദേശ ഹൈവേയ്ക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തിലായത്.