അമ്പലത്തറ: പറക്കളായി ഒണ്ടാംപുളിയില്‍ പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട പത്തുപേരെ അമ്പലത്തറ പോലീസ് ഇന്‍സ്പെക്ടര്‍ യു.പി.വിപിനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും മുക്കാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു. ഒണ്ടാംപുളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട പുല്ലൂര്‍ തട്ടുമ്മലിലെ ബി.സുരേഷ്ബാബു (51), ചിത്താരി തയ്യല്‍ ഹൗസില്‍ പി.അഷറഫ് (48), ചാളക്കടവ് ചിറമ്മല്‍ ഹൗസില്‍ സി.ഹനീഫ (44), അജാനൂര്‍ ഇഖ്ബാല്‍ നഗര്‍ ഇട്ടമ്മല്‍ ഹൗസില്‍ കെ.അഷറഫ് (52) ഞാണിക്കടവ് ചീനമാടം ഹൗസില്‍ സി.അമീര്‍ (51), മധൂര്‍ കോട്ടക്കണ്ണിയിലെ കെ. എം.താഹിര്‍, കുണ്ടംകുഴി ധാര്‍ബോണിയിലെ ഒ.യോഗേഷ് (41), കുണ്ടംകുഴി ചേരപൈക്കത്തെ കെ.എം.മുഹമ്മദ് കുഞ്ഞി (46) പെരിയാട്ടടുക്കം ഫാത്തിമ ക്വാര്‍ട്ടേഴ്സിലെ അബ്ദുല്‍ വഹാബ് (50), കുണ്ടംകുഴിയിലെ രഘുനാഥ് (53) എന്നിവരാണ് പിടിയിലായത് . ഇന്‍സ്പെക്ടര്‍ ക്കൊപ്പം എഎസ് ഐ പ്രിയേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ വിനോദ്, വിനോദ്കുട്ടി, പ്രശാന്ത്, എ.എസ്.ഐ ഡ്രൈവര്‍ വിനു കീനേരി എന്നിവരും ചൂതാട്ടവേട്ടയില്‍ ഉണ്ടായിരുന്നു.
മുക്കാല്‍ ലക്ഷം രൂപയുമായി വന്‍ ചീട്ടുകളി സംഘം പിടിയില്‍