കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലെ വഴിയോര വ്യാപാരി തലശ്ശേരി സ്വദേശിയും കുശാല്‍നഗറില്‍ താമസക്കാരനുമായ എ.വി.മുഹമ്മദ് അഷറഫ് (65) നിര്യാതനായി. ഇന്നലെ വൈകീട്ട് വരെ കച്ചവടം നടത്തിയിരുന്നു. രാത്രിവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. വഴിയോര കച്ചവട അസോസിയേഷന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന പദവികള്‍ വഹിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനായിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗം ടൗണ്‍ പള്ളിക്ക് മുന്നിലായി തുണികച്ചവടം നടത്തിവരികയായിരുന്നു. വഴിയോരവ്യാപാരികള്‍ ഉച്ചവരെ കടകള്‍ അടച്ച് അനുശോചനം രേഖപ്പെടുത്തി.
വഴിയോര വ്യാപാരി മുഹമ്മദ് അഷറഫ് നിര്യാതനായി