ചെര്‍ക്കളയില്‍ വന്‍ ചൂതാട്ടം: 20 പേര്‍ അറസ്റ്റില്‍, 55000 രൂപയും പിടികൂടി

കാസര്‍കോട്: ചെര്‍ക്കളയിലെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ മുറിയില്‍ വന്‍ ചൂതാട്ടം. 20 പേരും 55000 രൂപയും പോലീസ് പിടികൂടി. ചെര്‍ക്കള സ്റ്റാര്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയുടെ കെട്ടിടത്തിലെ മുറിയില്‍ നിന്നും വിദ്യാനഗര്‍ പോലീസ് ഇന്നലെ രാത്രി 10.30 നാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. ബലം പ്രയോഗിച്ച് മുറിയുടെ വാതില്‍ തുറന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിക്കാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഴുവന്‍ പേരും പിടിയിലായി. കുണ്ടംകുഴിയിലെ മുഹമ്മദ് കുഞ്ഞി(45), പാടി കുതിരത്ത് നഗറിലെ അബ്ദുള്‍ ഹമീദ് (42), ബേഡഡുക്ക വരക്കാട്ടെ അബ്ദുള്‍ ഷുക്കൂര്‍ (42), പന്നിയോടി ചെമ്പക്കാട്ടെ ടി.ഇബ്രാഹീം (44), കളത്തൂര്‍ ബംബ്രാണയിലെ എച്ച്. രുതീഷ (42), കുമ്പള ബദ്രിയ നഗറിലെ അബ്ദുള്‍ സാദിഖ് (31), പനയാല്‍ പള്ളിക്കരയിലെ പി.എസ്.ഇല്യാസ് (45), കുണ്ടംകുഴി ചേടിക്കുണ്ടിലെ സി.കെ.മജീദ് (40), ബേക്കല്‍ പള്ളിക്കര കല്ലിങ്കാലിലെ പി.ഫൈസല്‍ (53), മുളിയാര്‍ അമ്മംകോട്ടെ കെ.എം.ഫവാസ് (40), ബഡ്വാള്‍ ബീമുണ്ട ശാന്തിനങ്ങാടി സമീര്‍ (45), ബഡ്വാള്‍ ബി സി റോഡിലെ എം.റിയാസ് (45), അടുക്കത്ത് ബയല്‍ അര്‍ജാല്‍ ഹൗസില്‍ കെ.അനില്‍ കുമാര്‍ (39), ബന്തിയോട് ഇച്ചിലംകൊട്ടെ കെ.പി.മുസ്തഫ (43), കര്‍ണ്ണാടക ബങ്കളക്കോട്ടെ ചിന്താനന്ദ (42), ചിത്താരി രാവണീശ്വരം കൊട്ടിലങ്ങാടിലെ സമീര്‍ അബ്ബാസ് (38), ബഡ്വാളിലെ അസീസ് (42), ദേലംപാടി പഞ്ചോടി പരപ്പയിലെ കെ.കെ.അഷറഫ് (28), ദേലംപാടിയിലെ മൊയ്തു (50), ഉപ്പള കഞ്ചിക്കോട്ടെ മുഹമ്മദ് ഹസൈനാര്‍ (58) എന്നിവരാണ് പിടിയിലായത്.